ഫ്രെഡറിക്ടൺ : തെക്കൻ ന്യൂബ്രൺസ്വിക്കിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. ഫ്രെഡറിക്ടണിൽ നിന്നും സെൻ്റ് ജോണിന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സസെക്സ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന റോബിൻസൺ ആർ-44 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.

പൈലറ്റ് മാത്രമായിരുന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെ, അവസാനമായി സിഗ്‌നൽ ലഭിച്ച സ്ഥലത്ത് നിന്നും ഹെലികോപ്റ്ററിന്‍റെ പ്രധാന ക്യാബിനും മരിച്ച നിലയിൽ പൈലറ്റിനെയും കണ്ടെത്തി. സസെക്സ് വിമാനത്താവളത്തിന് സമീപമാണ് അപകടമെന്നും അന്വേഷണം ആരംഭിച്ചതായും ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു.
