വിനിപെഗ് : മാനിറ്റോബയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയേകി പുതിയ നറുക്കെടുപ്പ് നടത്തി മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (MPNP). മാർച്ച് 26-ന് നടന്ന ഈ നറുക്കെടുപ്പിൽ സ്കിൽഡ് വർക്കർ സ്ട്രീം (Skilled Worker Stream) ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഏറ്റവും പുതിയ നറുക്കെടുപ്പിൽ, എംപിഎൻപി സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ വഴിയും സ്കിൽഡ് വർക്കർ സ്ട്രീമിലെ സ്കിൽഡ് വർക്കർ ഓവർസീസ് പാത്ത്‌വേകളിലൂടെയും 14 ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (എൽഎഎ) നൽകി.

ഈ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി സംരംഭവുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ്. ഇഷ്യൂ ചെയ്ത 14 എൽഎഎകളിൽ എട്ടെണ്ണവും ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി സംരംഭവുമായി ബന്ധപ്പെട്ട അപേക്ഷകർക്കായിരുന്നു. കൂടാതെ എംപ്ലോയർ സർവീസസ് വഴി നാല് പേർക്കും ethnocultural Communities വഴി ഒരാൾക്കും ടെമ്പററി പബ്ലിക് പോളിസി വഴി ഒരാൾക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്. എംപ്ലോയർ സർവീസസ്, ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി തുടങ്ങിയ സ്ട്രാറ്റജിക് റിക്രൂട്ട്‌മെൻ്റ് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണ് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം മുൻഗണന നൽകുന്നത്.
