Sunday, March 29, 2026

കെബെക്ക് PSTQ ഡ്രോ: 2,522 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കെബെക്ക് സിറ്റി : പ്രവിശ്യയുടെ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ആകെ 2,522 പേർക്ക് ഇൻവിറ്റേഷൻ നൽകിയതായി കെബെക്ക് ഇമിഗ്രേഷൻ, ഫ്രാൻസൈസേഷൻ, ഇന്‍റഗ്രേഷൻ മന്ത്രാലയം (MIFI) അറിയിച്ചു. മാർച്ച് 16 ന് രാവിലെ ആറിന് അരിമ പൂളിൽ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കെബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) നിർത്തലാക്കിയതോടെ, വിദഗ്ദ്ധരായ തൊഴിലാളികൾക്ക് പ്രവിശ്യയിലേക്ക് കുടിയേറാനുള്ള പ്രധാന മാർഗമായി PSTQ മാറിയിട്ടുണ്ട്.

ഈ വർഷത്തെ മൂന്നാമത്തെ നറുക്കെടുപ്പിൽ നാല് പ്രോഗ്രാം സ്ട്രീമുകളിലൂടെയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്. ഹൈലി ക്വാളിഫൈഡ് സ്കിൽസ് (Stream 1: Highly qualified and specialized skills) വിഭാഗത്തിൽ 893 പേർക്കും, ഇന്‍റർമീഡിയറ്റ് ആൻഡ് മാനുവൽ സ്കിൽസ് (Stream 2: Intermediate and manual skills) വിഭാഗത്തിൽ 509 പേർക്കും, റെഗുലേറ്റഡ് പ്രൊഫഷൻസ് (Stream 3: Regulated professions) വിഭാഗത്തിൽ 1,118 പേർക്കും, എക്സെപ്ഷണൽ ടാലൻ്റ് (Stream 4: Exceptional talent) വിഭാഗത്തിൽ 2 പേർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകർ, അതായത് ഏകദേശം 44 ശതമാനത്തോളം പേർ റെഗുലേറ്റഡ് പ്രൊഫഷൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. കൂടാതെ ടീച്ചിങ്, എഡ്യൂക്കേഷൻ (TEER 0-2), ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ തുടങ്ങിയ മുൻഗണനാ മേഖലകളിൽ (Priority sectors) പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ലഭിച്ചത്. ഫ്രഞ്ച് ഭാഷയിൽ നിശ്ചിത നിലവാരം (Level 5 മുതൽ Level 7 വരെ) അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകരുടെ പങ്കാളികൾക്കും (Spouse) നിശ്ചിത ഭാഷാ യോഗ്യത ഉറപ്പാക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!