ഓട്ടവ : വാർഷിക മദ്യ നികുതി വർധന പരിധി രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. കാനഡയിലെ ബ്രൂവറുകൾ, വൈനറികൾ, ഡിസ്റ്റിലറികൾ എന്നിവ നേരിടുന്ന ചെലവുകൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഷിക മദ്യനികുതി വർധന 2 ശതമാനമാക്കിയത്. ഓരോ വർഷവും ഏപ്രിൽ 1 ന് മദ്യത്തിന്‍റെ എക്സൈസ് നികുതി വർധിപ്പിച്ചിരുന്നു. എന്നാൽ, ലിബറൽ സർക്കാർ 2023 മുതൽ ഈ വർധന താൽക്കാലികമായി രണ്ടു ശതമാനമായി പരിമിതപ്പെടുത്തി. ഒപ്പം കാനഡയിൽ ഉത്പാദിപ്പിക്കുന്ന, ആദ്യ 15,000 ഹെക്ടർ ബിയറിന് എക്സൈസ് നികുതി പകുതിയായി കുറയ്ക്കുന്ന കരാറിന്‍റെ കാലാവധി ഫെഡറൽ സർക്കാർ രണ്ടു വർഷത്തേക്ക് നീട്ടി നൽകും.

ആഗോള വ്യാപാര, വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിൽ, ഈ വേനൽക്കാലത്ത് കാനഡയിൽ ഫിഫ ലോകകപ്പ് നടക്കുന്നതിനാലാണ് ഈ നടപടി. അതേസമയം ഏപ്രിൽ 1-ന് മുമ്പ് വാർഷിക മദ്യനികുതി വർധന പൂർണ്ണമായി പിൻവലിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടിയും കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷനും ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
