Tuesday, March 31, 2026

മാരിടൈംസിൽ പെട്രോൾ-ഡീസൽ വില കുതിപ്പ്: ജനങ്ങൾ ദുരിതത്തിൽ

ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും ഒറ്റ രാത്രികൊണ്ട് പെട്രോൾ-ഡീസൽ വില കുതിച്ചുയർന്നു. അതേസമയം ന്യൂബ്രൺസ്വിക്കിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ചയാണ് ഇനി മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും ഇന്ധനവില ക്രമീകരണം നടക്കുക.

നോവസ്കോഷ

ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ കാരണം പ്രവിശ്യയിൽ ഇന്‍ററപ്റ്റർ ക്ലോസ് നടപ്പിലാക്കിയതിന് ശേഷം തലസ്ഥാന നഗരമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോൾ വില 7.1 സെൻ്റ് വർധിച്ച് ലിറ്ററിന് 182.9 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വിലയിലും വർധന രേഖപ്പെടുത്തി. ഡീസൽ വില 10.9 സെൻ്റ് വർധിച്ച് ലിറ്ററിന് 246.7 സെൻ്റുമായി. നോവസ്കോഷയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 184.9 സെന്റും ഡീസലിന് ലിറ്ററിന് 248.6 സെൻ്റുമാണ് ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

ചൊവ്വാഴ്ച പുതുതായി ഇന്ധനവില ക്രമീകരിച്ചതോടെ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ സാധാരണ പെട്രോൾ വില 8.2 സെൻ്റ് വർധിച്ചു. ഇതോടെ പെട്രോൾ വില ലിറ്ററിന് 194.8 സെൻ്റായി. ദ്വീപിലെ ഡീസൽ വില 13.8 സെൻ്റ് വർധിച്ച് ലിറ്ററിന് 256.3 സെൻ്റുമായി.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോൾ വില ലിറ്ററിന് 183.8 സെൻ്റായി തുടരുമ്പോൾ ഡീസൽ വില ലിറ്ററിന് 257.7 സെൻ്റാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!