Thursday, April 2, 2026

ഡബ്ലിനില്‍ സൗജന്യ ജോബ് എക്സ്പോ ഏപ്രില്‍ 25-ന്

ഡബ്ലിന്‍ : ഒരു ഇടവേളയ്ക്ക് ശേഷം ജോബ്സ് എക്സ്പോ ഡബ്ലിനിലേക്ക് തിരികെ എത്തുന്നു. ഏപ്രില്‍ 25 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ഡബ്ലിന്‍ ആര്‍ ഡി എസിലാണ് സൗജന്യ ജോബ് ഫെയര്‍ നടക്കുന്നത്. ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം. വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് സിവി അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ക്യു ആര്‍ കോഡുള്ള രജിസ്ട്രേഷന്‍ കോഡ് ഇമെയില്‍ വഴി ലഭിക്കും. ഇത് ജോബ്സ് എക്സ്പോ ഡബ്ലിന്‍റെ പ്രവേശന കവാടത്തില്‍ കാണിച്ച് ഫെയറിലേക്ക് പ്രവേശിക്കാം. ഏപ്രിൽ 11 ന് കോർക്കിലും മെയ് 9 ന് ഗോൾവേയിലും ജോബ് എക്സ്പോ നടക്കും.

സ്വദേശത്ത് നിന്നും വിദേശത്തു നിന്നുമായി നിരവധി തൊഴിലുടമകളും കമ്പനികളും ജോബ് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. നൂറുകണക്കിന് തസ്തികകളില്‍ ജോലി ലഭിക്കും. പ്രത്യേക വ്യവസായങ്ങളിലെ ജോലികള്‍ക്കായി പ്രത്യേക മേഖലകളുണ്ടാകും. കൂടാതെ ജോബ് എക്സ്പോയില്‍ കരിയര്‍ ക്ലിനിക്കുമുണ്ടാകും. ഇവിടെ പ്രൊഫഷണല്‍ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാരുടെ സേവനവും ലഭിക്കും. ഇവരില്‍ നിന്നും വ്യക്തിഗത സിവി തയ്യാറാക്കുന്നതിനെക്കുറിച്ചും ജോലി അന്വേഷിക്കുന്നതിനെക്കുറിച്ചും കരിയര്‍ അഡ്വൈസ് എന്നിവയും ലഭിക്കും. പ്രധാനപ്പെട്ടതും കാലികവുമായ വിഷയങ്ങളെക്കുറിച്ചുള്ള വ്യവസായ വിദഗ്ധരുടെ സമ്പൂര്‍ണ്ണ സെമിനാറുമുണ്ടാകും.

ജോബ്സ് എക്സ്പോ ഡബ്ലിന്‍ രജിസ്ട്രേഷൻ ലിങ്ക് : https://www.jobsexpo.ie/upcoming-events/

https://events.jobsexpo.ie/jobs-expo-dublin/new-visitor?utm_source=google-ads&utm_medium=cpc&utm_campaignid=21697606067&utm_agid=&utm_term=&creative=&device=m&placement=&utm_keyword=&utm_campaign=MJC_Pmax_Expo_Dublin_24April&gad_source=1&gad_campaignid=21691115964&gclid=CjwKCAjwhLPOBhBiEiwA8_wJHAsfkXFeeYz4KR4KOfaUkQZhYfEfvmfbqsrTqsx4qRD25-xUvCghOBoCAG0QAvD_BwE

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!