Friday, April 3, 2026

ട്രേഡ്സ് ഒക്യുപേഷൻസ് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 477

ഓട്ടവ : കാനഡയിലേക്ക് കുടിയേറാൻ കൊതിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് പ്രതീക്ഷയേകി, പുതിയ ട്രേഡ്സ് വിഭാഗത്തിൽ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. എക്സ്പ്രസ് എൻട്രിയുടെ ‘ട്രേഡ്സ് ഒക്യുപേഷൻസ്’ (Trades Occupations) കാറ്റഗറിയിൽ ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 3,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.

2026-ലെ ഇരുപതാമത്തെയും ട്രേഡ്സ് വിഭാഗത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമാണിത്. 477 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

2026-ൽ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പരിശോധിച്ചാൽ കാനഡയിലുള്ളവർക്കും പ്രത്യേക അനുഭവസമ്പത്തുള്ളവർക്കുമാണ് ഐആർസിസി കൂടുതൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് വ്യക്തമാകും. പ്രത്യേകിച്ചും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എന്നിവയിലൂടെ ഇതിനകം കാനഡയിലുള്ളവർക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നത്. 2026-ൽ ഇതുവരെ ഐആർസിസി 58,830 ഇൻവിറ്റേഷൻ നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (30,250), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ (18,000) എന്നീ കാറ്റഗറികളിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!