Sunday, April 5, 2026

പരീക്ഷാ മാറ്റിവെക്കലും ഫീസ് ഇളവും; വിദേശ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കനേഡിയൻ സർവകലാശാലകൾ

ടൊറന്റോ: മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രതിസന്ധിയിലായ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പിന്തുണയുമായി കാനഡയിലെ പ്രമുഖ സർവകലാശാലകൾ. ഇറാൻ, ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. യുദ്ധം കാരണം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മാറ്റിവെക്കാനും അക്കാദമിക് സമയപരിധിയിൽ ഇളവ് നൽകാനും സർവകലാശാലകൾ തീരുമാനിച്ചു.

ട്യൂഷൻ ഫീസ് അടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചു. വൈകിയ പണമടയ്ക്കലിന് പിഴ ഈടാക്കില്ല. അടിയന്തര സാഹചര്യങ്ങൾക്കായി പ്രത്യേക ‘ബർസറി’ ഫണ്ടിങും ലഭ്യമാക്കും. യുദ്ധം ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗും മാനസികാരോഗ്യ സേവനങ്ങളും ഏർപ്പെടുത്തി. ഇറാനുമായി ബന്ധമുള്ള വിദ്യാർത്ഥികളെ നേരിട്ട് ബന്ധപ്പെട്ട് പിന്തുണ വാഗ്ദാനം ചെയ്തു. അപേക്ഷകർക്ക് രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകും.

ശൈത്യകാല ട്യൂഷൻ ഫീസിന് ഇളവ് നൽകുന്നതിനൊപ്പം അടിയന്തര സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. ഇറാൻ, ഇസ്രായേൽ, പലസ്തീൻ, ലെബനൻ തുടങ്ങി പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാദമിക് താമസ സൗകര്യങ്ങൾ ഒരുക്കി.

ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 25,000-ത്തോളം വിദ്യാർത്ഥികൾ കാനഡയിലുണ്ട്. നാട്ടിലെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ പണം കൈമാറാനോ കഴിയാത്തത് ഇവരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് ടൊറന്റോ സർവകലാശാല ഗ്രാജുവേറ്റ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് അമിർ മൊഗാദം പറഞ്ഞു. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി ഫണ്ട് ശേഖരണവും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് 1,000 ഡോളർ വരെ അടിയന്തര ഗ്രാന്റായി നൽകുന്നുണ്ടെന്നും വിദ്യാർത്ഥി യൂണിയനുകൾ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!