ഓട്ടവ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കടുത്ത വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ, കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതായി പുതിയ പോൾ റിപ്പോർട്ട്. മാർച്ച് മാസത്തിൽ സ്പാർക്ക് അഡ്വക്കസി 4,000 പേരിൽ നടത്തിയ സർവ്വേ പ്രകാരം, നാലിലൊന്ന് പേരും കാനഡ ഔദ്യോഗികമായി യൂറോപ്യൻ യൂണിയന്റെ ഭാഗമാകുന്നത് നല്ലതാണെന്ന് കരുതുന്നു.ഏകദേശം 58 ശതമാനം ആളുകൾ ഈ നിർദ്ദേശത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്ന അഭിപ്രായക്കാരാണ്. ബാക്കിയുള്ളവർ മാത്രമാണ് ഇതൊരു മോശം ആശയമാണെന്നും സംശയവും പ്രകടിപ്പിച്ചത്.

ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും കടുത്ത നിലപാടുകളുമാണ് കാനഡക്കാരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കാൻ കാനഡ ശ്രമിക്കണമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ നേരത്തെയും പോൾ പുറത്തുവന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. എന്നാൽ യൂറോപ്യൻ യൂണിയനിൽ ഔദ്യോഗികമായി അംഗത്വമെടുക്കുന്ന കാര്യത്തിൽ അദ്ദേഹം നിലവിൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.സ്പാർക്കിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ ബ്രൂസ് ആൻഡേഴ്‌സൺ പറഞ്ഞു.
