Tuesday, April 14, 2026

ജസ്റ്റിസ് ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്‍റെ ശുപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും.


ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി എം. വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!