Tuesday, April 14, 2026

കനത്ത മഴ: ടൊറന്റോയില്‍ വെളളപ്പൊക്ക ഭീഷണി; ജാഗ്രത നിര്‍ദേശം

ടൊറന്റോ: നഗരത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ടൊറന്റോയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ. ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ ലഭിക്കുമെന്നും ഏകദേശം 20 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തില്‍ കനത്ത മഴ തുടരുകയാണ്.

ബാരിയില്‍ 35 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ റെയിന്‍ഫാള്‍ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ നദികള്‍ കരകവിഞ്ഞൊഴുകാന്‍ കാരണമായേക്കാമെന്നാണ് ടൊറന്റോ ആന്‍ഡ് റീജിയന്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (TRCA) നല്‍കുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണം.

വരും ദിവസങ്ങളില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെങ്കിലും ആഴ്ചയുടെ അവസാനം വരെ മഴ തുടരാനാണ് സാധ്യത. ശനിയാഴ്ച വരെ 18 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില തുടരുമെങ്കിലും ഞായറാഴ്ചയോടെ തണുപ്പ് കൂടുമെന്നും തിങ്കളാഴ്ചയോടെ തെളിഞ്ഞ കാലാവസ്ഥ തിരിച്ചെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!