Tuesday, April 14, 2026

എക്സ്പ്രസ് എൻട്രി കുതിക്കുന്നു; സി.ഇ.സി ഡ്രോയിൽ 2,000 പേർക്ക് സ്ഥിരതാമസത്തിന് അവസരം

ഓട്ടവ: കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ ഫലങ്ങൾ പ്രഖ്യാപിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ ഉൾപ്പെട്ട 2,000 അപേക്ഷകർക്കാണ് ഇത്തവണ സ്ഥിരതാമസത്തിനായി ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിച്ചത്. കാനഡയ്ക്കുള്ളിൽ തന്നെയുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന സർക്കാരിന്റെ കുടിയേറ്റ നയം തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത്തവണത്തെ സി.ആർ.എസ് (CRS) സ്കോർ 515 ആയി ഉയർന്നു. കഴിഞ്ഞ മാസങ്ങളിൽ 507 മുതൽ 509 വരെയായിരുന്ന സ്കോർ നിലവാരം ഇത്തവണ വർദ്ധിച്ചത് അപേക്ഷകർക്കിടയിൽ കടുത്ത മത്സരത്തിന് കാരണമായിട്ടുണ്ട്.

2025 ജൂൺ 10-ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ച 515-ഓ അതിനു മുകളിലോ സ്കോറുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചത്. ഈ വർഷം ഇതുവരെ വിവിധ വിഭാഗങ്ങളിലായി ആകെ 61,154 അപേക്ഷ ക്ഷണങ്ങളാണ് കാനഡ നൽകിയിട്ടുള്ളത്. ഇതിൽ പകുതിയോളം (30,250) സി.ഇ.സി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഹെൽത്ത് കെയർ, ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യം തുടങ്ങിയ പ്രത്യേക മേഖലകളിലുള്ളവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും വരും മാസങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് കുടിയേറ്റ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്. കാനഡയിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് സ്ഥിരതാമസ അനുമതി നൽകുന്ന രീതിയാണ് ഐ.ആർ.സി.സി ഇപ്പോൾ പിന്തുടരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!