Saturday, April 18, 2026

യു.എസ്‌ അത്യാധുനിക യുദ്ധവിമാനം പറത്തി ഇന്ത്യൻ വ്യോമസേനാ മേധാവി; പ്രതിരോധ രംഗത്ത് നിർണ്ണായക ചുവടുവയ്‌പ്പ്‌

വാഷിങ്‌ൺ: പ്രതിരോധ ചർച്ചകൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് (എ.പി. സിംഗ്) യു.എസ് വ്യോമ സേന യുടെ കരുത്തനായ F-15EX ഈഗിൾ II യുദ്ധവിമാനത്തിൽ ആകാശപ്പറക്കൽ നടത്തി. നെവാഡയിലെ നെല്ലിസ് വ്യോമസേനാ താവളത്തിൽ വെച്ചായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഈ പോർവിമാനം പറത്തിക്കൊണ്ട് അദ്ദേഹം ഇന്ത്യയുടെ സാന്നിധ്യം അറിയിച്ചത്. യു.എസ് എയർഫോഴ്‌സിന്റെ 85-ാം ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സ്‌ക്വാഡ്രനിലെ പൈലറ്റ് മേജർ മാത്യു ബെൻസണൊപ്പമാണ് എയർ ചീഫ് മാർഷൽ എ.പി. സിംഗ് വിമാനം പറത്തിയത്. ആധുനിക യുദ്ധസാഹചര്യങ്ങളിൽ F-15EX വിമാനങ്ങളുടെ പ്രഹരശേഷിയും സാങ്കേതിക തികവും നേരിട്ട് മനസ്സിലാക്കാനായിരുന്നു യാത്ര. ശബ്ദത്തേക്കാൾ രണ്ടര ഇരട്ടി വേഗത (Mach 2.5) യും ഏകദേശം 13,381 കിലോ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്‌ F-15EX ഈഗിൾ II-ന്‌. ഡിജിറ്റൽ ഫ്ലൈ-ബൈ-വയർ നിയന്ത്രണങ്ങൾ, നൂതന മിഷൻ സിസ്റ്റങ്ങൾ, ഹൈപ്പർസോണിക് ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്‌.

സന്ദർശനത്തിന്റെ ഭാഗമായി യുഎസ് വ്യോമസേനാ മേധാവി ജനറൽ കെൻ വിൽസ്‌ബാക്ക് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി എയർ ചീഫ് മാർഷൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ വ്യാപിപ്പി ക്കുന്നതിനും പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറുന്നതിനും ചർച്ചകളിൽ ധാരണയായി. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ യുഎസ് പ്രതിരോധ നേതൃത്വം പ്രശംസിച്ചു. ഇന്ത്യ വാങ്ങാനൊരുങ്ങുന്ന MQ-9B സ്കൈ ഗാർഡിയൻ ഡ്രോണുകൾ എത്രയും വേഗം ലഭ്യമാക്കാനും ഇന്ത്യൻ വ്യോമസേനയെ ആധുനികവൽക്കരിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകാനും യു.എസ്‌ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഇന്ത്യൻ വ്യോമസേനയുടെ നവീകരണത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും നിർണായ പങ്കുവഹിക്കും ഈ കൂടിക്കാഴ്ച.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!