ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇതിഹാസം രചിക്കാനും സ്ത്രീകൾക്ക് ഒപ്പം നിൽക്കാനുള്ള അവസരം കോൺഗ്രസ് നഷ്ടപ്പെടുത്തി.
കോൺഗ്രസിൻ്റെ മുഖംമൂടി അഴിഞ്ഞുവീണു. പ്രാദേശിക പാർട്ടികൾ വളരാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. സ്ത്രീകൾ ശക്തി പ്രാപിച്ചാൽ കുടുംബ പാർട്ടികൾ അപകടത്തിലാകും.
സ്ത്രീകൾ മുൻ നിരയിലേക്ക് വരും. ഇതുകൊണ്ട് അവർ വനിതാ സംവരണത്തെ എതിർത്തു.പഞ്ചായത്തുകളിൽ സ്ത്രീകൾ അവരുടെ കഴിവ് തെളിയിച്ചു. ലോക്സഭയിലും നിയമസഭകളിലും അതിനുള്ള അവസരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കുടുംബാധിപത്യ പാർട്ടികൾക്ക് സ്ത്രീശക്തിയെ പേടിയാണെന്നും മോദി ആഞ്ഞടിച്ചു.
