Sunday, April 19, 2026

വാടകക്കാരുടെ അവകാശങ്ങൾക്കായി ടൊറന്റോ കൈകോർക്കുന്നു

ടൊറന്റോ: ടെനന്റ് യൂണിയൻ രൂപീകരിക്കാനൊരുങ്ങി ടൊറന്റോയിലെ വാടകക്കാർ. നഗരത്തിലെ വിവിധ വാടകക്കാരുടെ കൂട്ടായ്മകളെയും വ്യക്തിഗത താമസക്കാരെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന് താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് യൂണിയന്റെ പ്രധാന ലക്ഷ്യം. യോർക്ക് സൗത്ത്-വെസ്റ്റൺ ടെനന്റ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളാണ് ഈ വിപുലമായ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാടക വർധനകാരണം സാധാരണക്കാരായ ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ സംയുക്തമായ നീക്കം ആവശ്യമാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു. സമാധാനപരവും അന്തസ്സുള്ളതുമായ ജീവിതസാഹചര്യം ഉറപ്പാക്കാനാണ് ഈ മുന്നേറ്റമെന്ന് സംഘടനയുടെ ഭാരവാഹിയായ ഷാർലീൻ ഹെൻറി അറിയിച്ചു.

തൊഴിലാളി യൂണിയനുകളുടെ പ്രവർത്തന രീതിയിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കാൻ തങ്ങൾക്ക് പ്രചോദനം ലഭിച്ചതെന്ന് ഷാർലീൻ ഹെൻറി പറഞ്ഞു. എങ്ങനെ സംഘടിക്കണമെന്നും കൂട്ടായ പ്രവർത്തനങ്ങളിലും പ്രതിഷേധ റാലികളിലും എപ്രകാരം പങ്കുചേരണമെന്നും തൊഴിലാളി പ്രസ്ഥാനങ്ങൾ തങ്ങളെ പഠിപ്പിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാടക വർധനവിനെതിരെ വിവിധ കെട്ടിടങ്ങളിലെ താമസക്കാർ ചേർന്ന് നടത്തിവന്ന ചെറുത്തുനിൽപ്പുകൾക്ക് പുതിയ യൂണിയൻ രൂപീകരണത്തോടെ കൂടുതൽ ശക്തി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!