ഓട്ടവ: ലൈംഗികാതിക്രമക്കേസിൽ ഇരുപതുകാരനായ ഓട്ടവ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്. മുഹമ്മദ് ഹബീബ് എന്ന യുവാവിനെതിരെയാണ് ഓട്ടവ പൊലീസ് കുറ്റം ചുമത്തിയത്. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. രണ്ട് ലൈംഗികാതിക്രമക്കേസുകൾ, പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമം , ഭീഷണിപ്പെടുത്തി ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് ഓട്ടവയിലും പരിസരപ്രദേശങ്ങളിലും കൂടുതൽ ഇരകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഓട്ടവ പൊലീസ് സർവീസിന്റെ Sexual Assault and Child Abuse യൂണിറ്റിനെ 613-236-1222 (എക്സ്റ്റൻഷൻ: 5944) എന്ന നമ്പറിൽ ബന്ധപ്പെടണം. വിവരങ്ങൾ കൈമാറാൻ താൽപ്പര്യമുള്ളവർക്ക് SACA@ottawapolice.ca എന്ന ഇമെയിൽ വിലാസം ഉപയോഗിക്കാം. രഹസ്യമായി വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222-8477 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
