Tuesday, April 21, 2026

തൃശൂർ പൂരം വെടിക്കെട്ട് ഒരുക്കത്തിനിടെ അപകടം; എട്ടുപേരുടെ നില ഗുരുതരം

തൃശൂർ: പൂരലഹരിയിലേക്ക് നാട് ഉണരാനിരിക്കെ തൃശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന പുരയിലാണ് വൻ സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ ശാലയിലുണ്ടായിരുന്ന തൊഴിലാളികളെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടന ശബ്ദം മുഴങ്ങിയതായി പ്രദേശവാസികൾ പറയുന്നു.

സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കി വെച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഉൾപ്പെടെയുള്ളവയ്ക്കാണ് തീപിടിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അശ്രദ്ധയാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു.

പൂരം വെടിക്കെട്ടിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉണ്ടായ ഈ അപകടം പൂരപ്രേമികളെയും സംഘാടകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലം സന്ദർശിക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!