Thursday, April 23, 2026

മണിപ്പൂരില്‍ നാഗാ- കുക്കി സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം വീണ്ടും കലുഷിതമാവുകയാണ് മണിപ്പൂര്‍. മണിപ്പൂരിലെ സേനാപതിയില്‍ നാഗാ- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ട്രോണ്‍ഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണമാണ് വീണ്ടും സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട നടത്തിയ പ്രതിഷേധത്തിനിടെ നാഗ കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.

സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായി. നിലവില്‍ സേനാപതിയിലും ഇംഫാല്‍ വെസ്റ്റിലും കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി ഇംഫാല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല പോലീസ് സംഘം ഇന്ന് ഇംഫാലില്‍ എത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!