Thursday, April 23, 2026

‘അധിക ഉത്തരവാദിത്തത്തിന് അധിക പ്രതിഫലം’; വാട്ടർലൂ കമ്മിറ്റി അധ്യക്ഷൻമാർക്ക് ഇനി വൻ തുക ശമ്പളം

ടൊറന്റോ: വാട്ടർലൂ റീജിനൽ കൗൺസിലിലെ കമ്മിറ്റി അധ്യക്ഷന്മാരുടെ ശമ്പളത്തിൽ അടുത്ത ടേം മുതൽ 89% വർധന വരുത്താൻ തീരുമാനം. കൗൺസിലർമാർക്ക് പ്രതിവർഷം മൂന്ന് ശതമാനത്തിൽ കൂടുതൽ ശമ്പള വർധന പാടില്ലെന്ന് സ്വതന്ത്ര കൺസൾട്ടന്റ് ശുപാർശ നൽകിയിരുന്നെങ്കിലും, അതിനു വിരുദ്ധമായി കൗൺസിലർ കൊളീൻ ജെയിംസ് കൊണ്ടുവന്ന ഭേദഗതി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. കമ്മിറ്റി അധ്യക്ഷന്മാർ വഹിക്കുന്ന അധിക ഉത്തരവാദിത്തങ്ങളും അവർ ചെയ്യുന്ന കഠിനാധ്വാനവും പരിഗണിച്ചാണ് ഈ വലിയ ശമ്പള വർധന നടപ്പിലാക്കുന്നത്.

ഈ വർധന നിലവിൽ വരുന്നതോടെ, കൗൺസിലർ റോളിന് ലഭിക്കുന്ന 50,000 ഡോളറിനു പുറമെ കമ്മിറ്റി അധ്യക്ഷന്മാർക്ക് പ്രതിവർഷം ഏകദേശം 13,000 ഡോളർ കൂടി അധികമായി ലഭിക്കും. വാട്ടർലൂ റീജിനൽ പൊലീസ് സർവീസ് ബോർഡ് അംഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളവുമായി തുല്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കൊളീൻ ജെയിംസ് വ്യക്തമാക്കി. എന്നാൽ, കൺസൾട്ടന്റിന്റെ ശുപാർശകൾക്ക് വിരുദ്ധമായ ഈ വൻ വർധനവിനോട് ചില കൗൺസിലർമാർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൗൺസിലർ ബെറി വ്രബാനോവിച്ച് ഉൾപ്പെടെയുള്ളവർ ഇത്തരം തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.

ഈ വർഷം ഒക്ടോബർ 26-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്നവർക്കായിരിക്കും പുതിയ ശമ്പള ഘടന ബാധകമാകുക. അതേസമയം, വാട്ടർലൂ ഉൾപ്പെടെയുള്ള കാനഡയിലെ വിവിധ മേഖലകളിൽ റീജിയണൽ ചെയർമാൻമാരെ തിരഞ്ഞെടുക്കുന്നതിന് പകരം പ്രവിശ്യാ സർക്കാർ നേരിട്ട് നിയമിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് അടുത്ത ടേമിൽ കൗൺസിലിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!