Friday, April 24, 2026

കാനഡയുടെ ബജറ്റ് കമ്മി 25.5 ബില്യൺ ഡോളറായി വർധിച്ചു; റിപ്പോർട്ട് പുറത്ത്

ഓട്ടവ: 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ കാനഡ ഫെഡറൽ ഗവൺമെന്റ് 25.5 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്മിയുടെ അളവിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

2024-25 കാലയളവിൽ 19.3 ബില്യൺ ഡോളറായിരുന്ന കമ്മിയാണ് ഇപ്പോൾ 25.5 ബില്യൺ ഡോളറായി ഉയർന്നതെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ സർക്കാരിന്റെ മൊത്തം വരുമാനം 453.2 ബില്യൺ ഡോളറാണ്. ഇത് മുൻവർഷത്തേക്കാൾ 0.8 ശതമാനം കൂടുതലാണ്. എന്നാൽ ചെലവ് 2.1 ശതമാനം വർദ്ധിച്ച് 424.9 ബില്യൺ ഡോളറിലെത്തി. രാജ്യത്തിന്റെ പൊതു കടബാധ്യതകൾ ഏകദേശം 49.3 ബില്യൺ ഡോളറാണ്. ഇത് മുൻ വർഷത്തെ അതേ നിരക്കിൽ തന്നെ തുടരുന്നു.

ആക്ച്വറിയൽ നഷ്ടം ഇത്തവണ 4.6 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 3.7 ബില്യൺ ഡോളറായിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ, വർദ്ധിച്ചു വരുന്ന ബജറ്റ് കമ്മി കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് നിർണ്ണായകമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!