Saturday, April 25, 2026

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായിട്ട് മൂന്ന് മാസം; സഹായം തേടി കുടുംബം

മോൺട്രിയൽ: കാനഡയിലെ മോൺട്രിയലിൽ പഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർത്ഥി സുഖ്‌മാൻദീപ് സിംഗിനെ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ജനുവരി 31 മുതൽ സുഖ്‌മാൻദീപിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തത് കുടുംബത്തെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

മകനെ കണ്ടെത്താനായി ഇന്ത്യയിൽ നിന്നും മാതാപിതാക്കൾ കാനഡയിൽ എത്തിയെങ്കിലും ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. മകനെ കാണാതായതിലുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലം സുഖ്‌മാൻദീപിന്റെ അമ്മയുടെ ആരോഗ്യനില വഷളാവുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സുഖ്‌മാൻദീപിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അധികൃതരെയോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാൻ അപേക്ഷിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പർ: 438-300-7515

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!