Sunday, April 26, 2026

വൈറ്റ് ഹൗസിലെ വെടിവെപ്പ്: വെടിയുതിര്‍ത്തത് മുപ്പത്തിയൊന്നുകാരനായ അധ്യാപകന്‍; സിസിടിവി ദൃശ്യം പുറത്ത്

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ പ്രതിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട്
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഷര്‍ട്ട് ധരിക്കാതെ, കൈകള്‍ പുറകില്‍ കെട്ടി നിലത്ത് മുഖമമര്‍ത്തി കിടക്കുന്ന നിലയിലുള്ള പ്രതിയുടെ രണ്ട് ചിത്രങ്ങളാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്.

ഒപ്പം സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുകള്‍ ചൂണ്ടി നില്‍ക്കുന്നതും ഒരാള്‍ ബാരിക്കേഡുകള്‍ ഭേദിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിടിയിലായ വ്യക്തി കാലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ (31) ആണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ഒരു ‘ലോണ്‍ വുള്‍ഫ്’ (ഒറ്റപ്പെട്ട ആക്രമണം നടത്തുന്നയാള്‍) ആണെന്നാണ് പ്രാഥമിക നിഗമനം. കോള്‍ അലന്‍ പരിപാടി നടന്ന ഹോട്ടലില്‍ താമസിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്ന് വാഷിങ്ടന്‍ ഡിസി പൊലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരള്‍ മാധ്യമങ്ങളോടു പറഞ്ഞു.

വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഇയാള്‍ നിരവധി ആയുധങ്ങളുമായാണ് എത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കിയെന്നും ട്രംപ് വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിരുന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ശനിയാഴ്ച രാത്രി വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലായിരുന്നു സംഭവം. വിരുന്നിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപം ഇയാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!