Wednesday, April 29, 2026

ടിഎംഎസ് വോളി ബോൾ: ടൊറൻ്റോ ടൈറ്റൻസ് ജേതാക്കൾ

ടൊറൻ്റോ: ടൊറൻ്റോ മലയാളി സമാജം സംഘടിപ്പിച്ച വോളി ബോൾ മത്സരത്തിൽ ടൊറൻ്റോ ടൈറ്റൻസ് ജനറൽ കാറ്റഗറി ജേതാക്കളും ടൊറൻ്റോ ഏസസ് റണ്ണർ അപ്പും ആയി.40 പ്ലസ് കാറ്റഗറിയിൽ ലണ്ടൻ ഫാൽക്കൺസ് ജേതാക്കളും നയാഗ്ര പാന്തേഴ്‌സ് റണ്ണർ അപ്പും ആയി.

ജനറല്‍ കാറ്റഗറിയില്‍ 8 ടീമുകളും 40 പ്ലസ് കാറ്റഗറിയില്‍ 12 ടീമുകളും ആയിരുന്നു മത്സരിച്ചത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മെഗാ സ്‌പോണ്‍സര്‍ ടോമി കോക്കാട്ട്. ടിഎംഎസ് പ്രസിഡന്റ് ജോസഫ് മാത്യു , സെക്രട്ടറി സജ്ജീവ് എബ്രാഹം ചാക്കോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോണ്‍ പി ജോണ്‍ , 40 പ്ലസ് മത്സരത്തിന്റെ സ്‌പോണ്‍സര്‍ അക്വിനാസ് വിന്‍സെന്റ് , അഗസ്റ്റിന്‍ തോമസ് എന്നിവര്‍ മത്സരത്തോടനുബന്ധിച്ച് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

ടിഎംഎസ് പ്രസിഡൻ്റ് ജോസഫ് മാത്യു , സെക്രട്ടറി സജ്ജീവ് എബ്രാഹം ചാക്കോ , ട്രഷറര്‍ അഗസ്റ്റിന്‍ തോമസ്, മെഗാ സ്പോൺസർ ടോമി കോക്കാട്ട് , ട്രസ്റ്റി ബോർഡ് ചെയർ ജോൺ പി ജോൺ , ബാബു , സ്‌കറിയ തോമസ്, ജോസ്കുട്ടി ജോസഫ് , സന്തോഷ് ജേക്കബ്ബ് , ഷിബു ജോൺ , സിജു അപ്പോയി എന്നിവർ ചേർന്ന് സമ്മാന ദാനം നിർവഹിച്ചു.

അജി മാത്യു , ഇസ്മയിൽ , സെബി ജോസഫ്, സുബിൻ സ്‌കറിയ , ഉമ്മച്ചൻ മാത്യു എന്നിവർ മത്സരത്തിന് നേതൃത്വം നൽകി .

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!