Friday, May 1, 2026

കാൽഗറിയിൽ കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ; ഒരാൾ പോലീസ് കസ്റ്റഡിയിൽ

കാൽഗറി: നോർത്ത് വെസ്റ്റ് കാൽഗറിയിലെ 14 സ്ട്രീറ്റ്, ജോൺ ലോറി ബൊളിവാർഡ് NW -ലെ 4300 ബ്ലോക്കിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ലഭിച്ച ഒരു ഫോൺ കോളിനെ തുടർന്നാണ്‌ പൊലീസ്‌ വാഹനത്തിൽ പരിശോധനയ്‌ക്ക്‌ എത്തിയത്‌. മരിച്ച രണ്ട് കുട്ടികൾക്കും പത്ത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ തിരിച്ചറിയൽ രേഖകളോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടർന്ന് കാൽഗറി പോലീസിന്റെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. കുട്ടികളുടെ മരണം ദുരൂഹമായാണ് പോലീസ് കണക്കാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 14 സ്ട്രീറ്റ് നോർത്ത് ഭാഗത്തേക്കുള്ള ഗതാഗതം പോലീസ് മണിക്കൂറുകളോളം തടഞ്ഞു. റോഡിൽ ടാർപോളിൻ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു വാഹനം.


ഇതൊരു അതീവ ദാരുണമായ സംഭവമാണെന്ന്‌ ഇൻസ്പെക്ടർ ഡാരൻ സ്മിത്ത് പറഞ്ഞു. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലുള്ള വ്യക്തിക്ക് കുട്ടികളുമായുള്ള ബന്ധം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു. ഇരകളുടെ കുടുംബത്തിന് പിന്തുണ നൽകാൻ വിക്ടിം അസിസ്റ്റൻസ് സപ്പോർട്ട് ടീമിനെ (VAST) ചുമതലപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!