ഒന്റാരിയോ: ഈ വർഷം നടക്കാനിരിക്കുന്ന ഒന്റാറിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള നടപടികൾക്ക് തുടക്കമായി. മേയർ, കൗൺസിലർമാർ, സ്കൂൾ ട്രസ്റ്റിമാർ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

നിശ്ചിത അപേക്ഷാ ഫോമിനൊപ്പം നിശ്ചിത ഫീസും നൽകണം. കൂടാതെ കുറഞ്ഞത് 25 പേരുടെ പിന്തുണ അറിയിക്കുന്ന ഒപ്പുകളും പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും തേർഡ് പാർട്ടി പരസ്യദാതാക്കളായി ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 23 ആണ് ഇതിനുള്ള അവസാന തീയതി.
മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നവർക്കും, അവിടെ സ്വന്തമായി വസ്തുവുള്ളവർക്കും അല്ലെങ്കിൽ വസ്തുവുള്ളവരുടെ പങ്കാളികൾക്കും വോട്ട് രേഖപ്പെടുത്താം. ഒക്ടോബർ 26-നാണ് വോട്ടെടുപ്പ് നടക്കുന്നത്.
