ന്യൂയോർക്ക്: ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് മാധ്യമപ്രവർത്തകർ നേരിടുന്ന ഭീഷണികളെക്കുറിച്ച് അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയത്.
മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 85 ശതമാനത്തിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. ഈ ‘ശിക്ഷാ ഇളവ്’ അംഗീകരിക്കാനാവില്ലെന്ന് ഗുട്ടെറസ് പറഞ്ഞു. വെക്കപ്പെടുന്നു. സെൻസർഷിപ്പ്, നിയമപീഡനം, കൊലപാതകം എന്നിവ ഇവർ നേരിടുന്നു.
സ്വതന്ത്രമായ മാധ്യമപ്രവർത്തനമില്ലാതെ മനുഷ്യാവകാശങ്ങളോ സമാധാനമോ നിലനിൽക്കില്ല. സത്യം പറയുന്നവർ സുരക്ഷിതരായിരിക്കുന്ന ഒരു ലോകത്തിനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2026-ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം മാധ്യമസ്വാതന്ത്ര്യം വിനാശകരമായ ഇടിവിലാണ്. സർവേ നടത്തിയ 180 രാജ്യങ്ങളിൽ പകുതിയിലധികവും മാധ്യമപ്രവർത്തനത്തിന് ‘വളരെ ഗുരുതരമായ’ സാഹചര്യമുള്ളവയാണ്. 2002-ൽ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്കോറാണ് (54.3) ഇത്തവണ രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധികളും പുതിയ സാങ്കേതിക വിദ്യകൾ വഴിയുള്ള നിയന്ത്രണങ്ങളും പത്രസ്വാതന്ത്ര്യത്തിന്മേൽ അഭൂതപൂർവമായ സമ്മർദ്ദമാണ് ചെലുത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
