വടകര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആറ് റൗണ്ടുകൾ പിന്നിടുമ്പോൾ പിണറായി വിജയൻ പന്നിലേക്ക് പോയത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോൾ, ഈ വിജയം അദ്ദേഹത്തിന് ലഭിച്ച രാഷ്ട്രീയ നീതിയാണെന്നാണ് ആർ.എം.പി പ്രവർത്തകരും യു.ഡി.എഫ് കേന്ദ്രങ്ങളും വിശേഷിപ്പിക്കുന്നത്.

“കുലംകുത്തി” എന്ന വിളിപ്പേര് നൽകി വേട്ടയാടപ്പെട്ട ചന്ദ്രശേഖരന് കാലം കരുതിവെച്ച മറുപടിയാണ് ഈ ജനവിധിയെന്ന് സമൂഹമാധ്യമങ്ങളിലെ കെ.കെ. രമ കുറിപ്പുകൾ പറയുന്നു. ആറ് റൗണ്ടുകൾ പിന്നിട്ടപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായി.
രാഷ്ട്രീയ അക്രമങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് വോട്ടെണ്ണലിലെ ഈ മുന്നേറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ടി.പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്
