Monday, May 4, 2026

ജനങ്ങളെ വലച്ച് വൈദ്യുതി നിരക്ക്; നോവസ്കോഷയിൽ വൈദ്യുതി നിരക്ക് വർധനക്കെതിരെ പ്രതിപക്ഷം

ഹാലിഫാക്സ്: നോവസ്കോഷയിൽ പുതിയ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വന്നതോടെ പ്രീമിയർ ടിം ഹൂസ്റ്റൺ അടിയന്തരമായി ഇടപെടണമെന്ന് ഔദ്യോഗിക പ്രതിപക്ഷമായ എൻഡിപി. വെള്ളിയാഴ്ച മുതൽ റെസിഡൻഷ്യൽ വൈദ്യുതി നിരക്കിൽ 3.1 ശതമാനം വർധനയാണ് നടപ്പിലായത്. ഇതിന് പിന്നാലെ 2027 ജനുവരി ഒന്നുമുതൽ 3.9 ശതമാനം വർധന കൂടി വരാനിരിക്കുകയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് വർധിക്കുന്നത് ഗൗരവമായ പ്രശ്നമാണെന്നും എന്നാൽ സർക്കാർ ഇത് അവഗണിക്കുകയാണെന്നും എൻ.ഡി.പി നേതാവ് ക്ലോഡിയ ചെൻഡർ കുറ്റപ്പെടുത്തി.

പ്രവിശ്യയിലെ ഊർജ്ജ മന്ത്രി കൂടിയായ പ്രീമിയർ ഹൂസ്റ്റൺ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് മുൻഗണന നൽകുന്നില്ലെന്ന് ചെൻഡർ പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്കായി പ്രീമിയർ മറ്റ് നഗരങ്ങളിൽ യാത്ര ചെയ്യുമ്പോൾ നാട്ടിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന ജീവിതസാഹചര്യം ഒരുക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണ്. വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനായി ‘അഫോർഡബിൾ എനർജി കൊളിഷനുമായി’ കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് താൻ അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വൈദ്യുതി നിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന പ്രീമിയറുടെ വാദം തെറ്റാണെന്ന് ചെൻഡർ ചൂണ്ടിക്കാട്ടി. ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്കായി കുടിശ്ശിക മാനേജ്‌മെന്റ് പ്രോഗ്രാം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിന് മുന്നിലുണ്ട്. ഊർജ്ജ ദാരിദ്ര്യം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന അഫോർഡബിൾ എനർജി കോളിഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ പ്രീമിയർക്ക് അധികാരമുണ്ടെന്നും എന്നാൽ അദ്ദേഹം അതിൽ താൽപ്പര്യം കാണിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!