Friday, May 8, 2026

വി.ഡി സതീശനെയും ചെന്നിത്തലയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; നിര്‍ണായക നീക്കം

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളോടും ഇന്ന് രാത്രി തന്നെ ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് ഹൈക്കമാന്‍ഡ് തീരുമാനം ഇരുവരേയും അറിയിച്ചത്.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ചിത്രം പ്രകാരം, 63 എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ടി. സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയ പ്രമുഖര്‍ കെ.സിക്ക് പിന്തുണ നല്‍കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ പട്ടികയുടെ ആധികാരികത സണ്ണി ജോസഫ് തള്ളിക്കളഞ്ഞു. എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു സമന്വയ തീരുമാനത്തില്‍ എത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.

ഹൈക്കമാന്‍ഡ് ഇന്ന് നേതാക്കളുമായി നേരിട്ട് സംസാരിക്കുന്നതോടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ ചിത്രം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും നല്‍കിയ റിപ്പോര്‍ട്ടിലെ എംഎല്‍എമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും അന്തിമ തീരുമാനം എടുക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!