Friday, May 8, 2026

ഡിഎംകെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: തമിഴ്നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ ലോക്സഭയിലും പ്രതിഫലിക്കുന്നു. സംസ്ഥാനത്തെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ വിള്ളലിനെത്തുടര്‍ന്ന്, പാര്‍ലമെന്റില്‍ തങ്ങളുടെ എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ. കനിമൊഴി എംപി ലോക്സഭാ സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കി.

ഇതുവരെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പമായിരുന്നു ഡിഎംകെ എംപിമാരും ഇരുന്നിരുന്നത്. എന്നാല്‍ നടന്‍ വിജയ്യുടെ ടിവികെയ്ക്ക് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ഇരിക്കുന്നത് അനുചിതമാണെന്നും, തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നുമാണ് കനിമൊഴി കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടിയ വിജയ്യുടെ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനം ഡിഎംകെയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച് 5 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്, ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയ്യുടെ അഭ്യര്‍ത്ഥന പ്രകാരം ടിവികെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ വര്‍ഷങ്ങളായുള്ള ഡിഎംകെ-കോണ്‍ഗ്രസ് ബന്ധത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!