Friday, May 8, 2026

മാരിടൈംസില്‍ ഇന്ധനവലയില്‍ നേരിയ മാറ്റം

ഹാലിഫാക്‌സ്: മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ നേരിയ മാറ്റം. നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂബ്രണ്‍സ്വിക്ക് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി നിലവില്‍ വന്ന പുതിയ നിരക്കുകള്‍ പ്രകാരം പെട്രോള്‍ വിലയില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും ഡീസല്‍ വിലയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രകടമാണ്.

നോവസ്‌കോഷയിലെ ഹാലിഫാക്‌സ് മേഖലയില്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 191.7 സെന്റാണ് കുറഞ്ഞ നിരക്ക്. എന്നാല്‍ ഡീസല്‍ വിലയില്‍ 2.5 സെന്റ് കുറഞ്ഞ് ലിറ്ററിന് 213.0 സെന്റായി. കേപ് ബ്രെറ്റണില്‍ പെട്രോള്‍ വില 193.7 സെന്റിലും ഡീസല്‍ വില 214.9 സെന്റിലുമാണ് തുടരുന്നത്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ (P.E.I) പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ മാറ്റമില്ല. ലിറ്ററിന് പെട്രോളിന് 200.0 സെന്റും ഡീസലിന് 231.0 സെന്റുമാണ് നിലവിലെ നിരക്ക്. ഈ ആഴ്ചയുടെ തുടക്കത്തിലുണ്ടായ മാറ്റത്തിന് ശേഷം വില സ്ഥിരതയാര്‍ജിച്ചിരിക്കുകയാണ്.

ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോള്‍ വിലയില്‍ 0.1 സെന്റിന്റെ ചെറിയ കുറവുണ്ടായി. ലിറ്ററിന് 197.0 സെന്റാണ് ഇവിടെ നിശ്ചയിച്ചിട്ടുള്ള പരമാവധി വില. അതേസമയം ഡീസല്‍ വിലയില്‍ 0.4 സെന്റ് വര്‍ധന രേഖപ്പെടുത്തി. പുതിയ നിരക്ക് പ്രകാരം ഒരു ലിറ്റര്‍ ഡീസലിന് 226.3 സെന്റായി. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!