Monday, May 11, 2026

ഹാലിഫാക്‌സിൽ കുട്ടികൾക്ക് സുസ്ഥിരമായ താമസം ഒരുക്കും; 6 മില്യണിന്റെ സംയുക്ത പദ്ധതിയുമായി ഫെഡറൽ സർക്കാർ

ഹാലിഫാക്സ്: പ്രവിശ്യാ ഗവൺമെന്റിന്റെ സംരക്ഷണയിലുള്ള എട്ട് കുട്ടികൾക്കായി രണ്ട് വീടുകൾ നിർമ്മിക്കുന്നതിന് 6 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. കുട്ടികൾക്ക് നല്ല പരിചരണം ലഭ്യമാക്കുന്നത് വരെ സുരക്ഷിതവും സുസ്ഥിരവുമായ താമസം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓട്ടവയിൽ നിന്നുള്ള ഭവന-അടിസ്ഥാന സൗകര്യ മന്ത്രാലയവും ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ഈ വിവരം അറിയിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾ കുട്ടികൾക്ക് അവരുടെ വിദ്യാലയങ്ങളുമായും മറ്റ് സാമൂഹിക സേവനങ്ങളുമായും ചേർന്നുനിൽക്കാൻ സഹായിക്കുമെന്ന് ഹാലിഫാക്സ് മേയർ ആൻഡി ഫിൽമോർ വ്യക്തമാക്കി. കുട്ടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനൊപ്പം അതിവേഗം വീടുകൾ നിർമ്മിച്ച് നൽകുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Chisholm Foundation for Children എന്ന സംഘടനയ്ക്കായിരിക്കും ഈ പ്രോപ്പർട്ടികളുടെ മേൽനോട്ട ചുമതല.

നിക്ഷേപത്തുകയുടെ 5.25 മില്യൺ ഡോളർ ഫെഡറൽ ഗവൺമെന്റാണ് നൽകുന്നത്. കൂടാതെ Chisholm Foundation 2 മില്യൺ ഡോളറിലധികവും പ്രവിശ്യാ ഗവൺമെന്റ് 5 ലക്ഷം ഡോളറും ഹാലിഫാക്സ് മുനിസിപ്പാലിറ്റി 2 ലക്ഷം ഡോളറും ഈ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളിലൂടെ കുട്ടികൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!