Tuesday, May 12, 2026

ആധാർ കാർഡ് പുതുക്കാൻ ഇനി പുതിയ നിയമം; പേരും മേൽവിലാസവും മാറ്റാൻ 30-ലധികം രേഖകൾ കൂ‌ടി

ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായുള്ള രേഖകളുടെ പട്ടിക പരിഷ്കരിച്ച് യുഐഡിഎഐ (UIDAI). പേര്, മേൽവിലാസം, ജനനതീയതി, ബന്ധുത്വ വിവരങ്ങൾ എന്നിവ തിരുത്തുന്നതിനായി ഇനി മുതൽ 30-ലധികം ഔദ്യോഗിക രേഖകൾ ഉപയോഗിക്കാം. ‘ആധാർ എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ് ഫസ്റ്റ് അമൻഡ്‌മെന്റ് റെഗുലേഷൻസ് 2026’ പ്രകാരമാണ് പുതിയ ഭേദഗതികൾ നിലവിൽ വന്നത്. അതേ സമയം ആധാർ പുതുക്കുന്നതിനുള്ള ഏറ്റവും പ്രധാന രേഖ ആണ്‌. പേര്, മേൽവിലാസം, ജനനതീയതി, ബന്ധുത്വ തെളിവ് എന്നിവയ്‌ക്കായി പാസ്‌പോർട്ട് ഒരൊറ്റ രേഖയായി ഉപയോഗിക്കാം. പേര്, മേൽവിലാസം, ബന്ധുത്വം എന്നിവ തെളിയിക്കാൻ റേഷൻ കാർഡ് ഉപയോഗിക്കാമെങ്കിലും ജനനതീയതി മാറ്റാൻ ഇത് അനുവദിക്കില്ല. വിലാസം മാറ്റുന്നതിനും തിരിച്ചറിയൽ രേഖയായും വോട്ടർ ഐഡി ഉപയോഗിക്കാം. ഡ്രൈവിംഗ് ലൈസൻസ് കേവലം തിരിച്ചറിയൽ രേഖയായി മാത്രമേ പരിഗണിക്കുകയുള്ളൂ. വിലാസമോ ജനനതീയതിയോ മാറ്റാൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ കഴിയില്ല. വിവാഹശേഷം പേര് മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം. സർട്ടിഫിക്കറ്റിൽ ഫോട്ടോ ഇല്ലെങ്കിൽ പഴയ പേരുള്ള ഫോട്ടോ പതിച്ച ഐഡി കാർഡ് കൂടി ഹാജരാക്കണം. വിവാഹമോചനം നേടിയവർക്ക് കോടതി നൽകുന്ന ഡിവോഴ്സ് ഡിക്രിയും രേഖയായി സമർപ്പിക്കാം.

അംഗീകൃത ബോർഡുകളോ സർവ്വകലാശാലകളോ നൽകുന്ന മാർക്ക് ലിസ്റ്റുകൾ, ബർത്ത് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, പെൻഷൻ സംബന്ധമായ രേഖകൾ എന്നിവ ജനനതീയതി പുതുക്കാൻ ഉപയോഗിക്കാം. ബാങ്ക് പാസ്‌ബുക്ക്, മൂന്ന് മാസത്തിനുള്ളിലെ വൈദ്യുതി ബില്ലുകൾ, വാട്ടർ ബില്ലുകൾ, ടെലിഫോൺ ബില്ലുകൾ, പ്രോപ്പർട്ടി ടാക്സ് രസീതുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയും മേൽവിലാസം മാറ്റാനായി ഉപയോഗിക്കാം. സമർപ്പിക്കുന്ന രേഖകൾ അപേക്ഷകന്റെ പേരിൽ തന്നെ ഉള്ളതായിരിക്കണം. കൂടാതെ, അപേക്ഷ നൽകുന്ന സമയത്ത് രേഖകൾക്ക് കാലാവധി (Validity) ഉണ്ടായിരിക്കണമെന്നും യുഐഡിഎഐ നിർദ്ദേശിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പേരും ലിംഗമാറ്റവും രേഖപ്പെടുത്താൻ 2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!