Wednesday, May 20, 2026

സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാനും തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാനുള്ള ശിപാര്‍ശ നല്‍കും. കോടതിയിലാണ് ശിപാര്‍ശ നല്‍കുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗസ്ത് 31 നകം കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റ് നവംബര്‍ 30 വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം. പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ ഇന്നുമുതല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും വി.ഡി സതീശന്‍ മറുപടി പറഞ്ഞു. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ലോക്ഭവന്‍ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്.ആലപിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിര്‍ത്തിക്കാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

സത്യപ്രതിജ്ഞ ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഞാന്‍ എംഎല്‍എ ആകുന്നതിനു മുന്‍പ് മരിച്ചുപോയവരാണ് ഇരുവരും. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!