ചണ്ഡീഗഢ്: പഞ്ചാബിൽ മെയ് 26-ന് നടക്കാനിരിക്കുന്ന മുനിസിപ്പിൽ, കോര്പ്പറേഷൻ തിരഞ്ഞെടുപ്പിൽ 713 നാമനിർദ്ദേശ പത്രികകൾ കൂട്ടത്തോടെ തള്ളി. ആകെ സമർപ്പിക്കപ്പെട്ട 10,809 പത്രികകളിൽ നിന്നാണ് സാങ്കേതിക പിഴവുകളും രേഖകളുടെ കുറവും ചൂണ്ടിക്കാട്ടി നിരസിച്ചത്.

എട്ട് മുൻസിപ്പൽ കോർപ്പറേഷനുകൾ, 76 മുൻസിപ്പൽ കൗൺസിലുകൾ, 21 നഗർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 105 നഗരസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 29-നാണ് വോട്ടെണ്ണൽ. പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും സംഘർഷമുണ്ടായിരുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഡമ്മി സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെ മത്സരരംഗത്തുള്ളവരുടെ ചിത്രം തെളിഞ്ഞു. മൊഹാലി പോലുള്ള ജില്ലകളിൽ പലയിടങ്ങളിലും പ്രതിപക്ഷം ഇല്ലാതായതോടെ ചില സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
