തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോടെം സ്‌പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ ലോക്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞചെയ്‌ത് ജി സുധാകരൻ ചുമതല ഏറ്റെടുത്തിരുന്നു.

സത്യപ്രതിജ്ഞ നടക്കുക അക്ഷരമാല ക്രമത്തിൽ. നാളെ സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. ഈ മാസം 23 മുതൽ 28 വരെ നിയമസഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. ജൂൺ 1 മുതൽ 3 വരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ ചർച്ച നടക്കും.
