Friday, May 22, 2026

സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഒൻപത് മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
മൂന്ന് സ്ഥാനാർഥികളാണ് സ്പീക്കർ തിരഞ്ഞെടുപ്പിനുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെയാണ് . സഭാ ചരിത്രത്തിൽ ആദ്യമായി ബിജെപിയും മത്സരത്തിനുണ്ട്. ഭരണപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫ് സ്ഥാനാർഥിയായി എ സി മൊയ്തീനും എൻഡിഎക്കായി ബി ബി ​ഗോപകുമാറും സ്ഥാനാർഥികളാകും.

ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. ഭരണപക്ഷത്തുനിന്ന് ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിയാകും. എൽഡിഎഫും ബിജെപിയും സ്ഥാനാ‍ർഥികളെ തീരുമാനിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!