Tuesday, May 26, 2026

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കുന്നതിനും മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുന്നതിനുമായി ശക്തമായ പുതിയ കര്‍മപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനവ്യാപകമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷന്‍ തൂഫാന്’ പിന്നാലെ, അഴിമതി തടയാനായി ‘ഓപ്പറേഷന്‍ സീറോ’ (Operation Zero) പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നു. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി പൂര്‍ണ്ണമായി തടയുകയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിജിലന്‍സ് മേധാവി തയ്യാറാക്കിയ ഓപ്പറേഷന്‍ സീറോയുടെ കരട് രൂപരേഖ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിര്‍മ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ പൂര്‍ണ്ണ നിരീക്ഷണത്തിലാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. സുതാര്യത ഉറപ്പാക്കാനും ഫയല്‍ നീക്കങ്ങളിലെ കാലതാമസവും ക്രമക്കേടുകളും എഐ സാങ്കേതികവിദ്യയിലൂടെ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. അഴിമതി രഹിത സിവില്‍ സര്‍വീസ് ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വിജിലന്‍സ് ഇതിലൂടെ തുടക്കമിടുന്നത്.

അതേസമയം, സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നു കഴിഞ്ഞു. ജൂണ്‍ ഒന്ന് മുതലാണ് സംസ്ഥാനവ്യാപകമായി ഈ ലഹരിവിരുദ്ധ വേട്ട പൂര്‍ണ്ണതോതില്‍ ആരംഭിക്കുക. മയക്കുമരുന്ന് കടത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുക, ലഹരി വിതരണക്കാരെയും കാരിയര്‍മാരെയും കര്‍ശനമായി നിരീക്ഷിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്ന സാഹചര്യത്തില്‍, അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ കണ്ടെത്താനായി സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി അടിയന്തര കൂടിയാലോചനകള്‍ നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!