Tuesday, May 26, 2026

ഫിഫ ലോകകപ്പ്: ഒന്റാരിയോയിൽ രാത്രി വൈകിയും ബാറുകൾ തുറക്കും; വൻകൂവറിൽ മാറ്റമില്ല

ടൊറന്റോ: ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് ഒന്റാരിയോയിൽ ബാറുകൾക്ക് പുലർച്ചെ 4 മണിവരെ മദ്യം വിൽക്കാൻ അനുമതി നൽകി. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ഈ ഇളവ് നിലവിലുണ്ടാകുക. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. വിവിധ സമയങ്ങളിൽ മത്സരങ്ങൾ നടക്കുന്നതിനാൽ ആരാധകർക്ക് മത്സരങ്ങൾ കാണാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

അതേസമയം, ബ്രിട്ടീഷ് കൊളംബിയയിൽ മദ്യവിൽപ്പന സമയത്തിൽ മാറ്റമുണ്ടാകില്ല. മത്സരങ്ങൾ നിലവിലെ സമയപരിധിക്കുള്ളിൽ തന്നെയായതിനാലാണ് അധിക ഇളവ് ആവശ്യമില്ലാത്തതെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!