Wednesday, May 27, 2026

പുതിയ ദേവാലയ നിർമാണ നിധിക്കായി ഹാമിൽട്ടണിൽ റിമി ടോമിയുടെ ലൈവ് കോൺസെർട്ട്; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ടൊറന്റോ: ഹാമിൽട്ടണിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക പള്ളിയുടെ പുതിയ ദേവാലയ നിർമാണ നിധി സമാഹരണത്തിന്റെ ഭാഗമായി 2026 ഒക്ടോബർ 9-ന് പ്രശസ്ത ഗായിക റിമി ടോമിയുടെ ലൈവ് കോൺസെർട്ട് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനവും ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടന ചടങ്ങും നടന്നു.

ഹാമിൽട്ടൺ വാർഡ് 8 കൗൺസിലറും മേയർ സ്ഥാനാർഥിയുമായ റോബ് കൂപ്പർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക പള്ളിയുടെ വികാരി ഫാ. ഷിജോ കരിക്കൽ സ്വാഗതം ആശംസിച്ചു. ഇവന്റ് കോ-ഓർഡിനേറ്റർ സാജു ജെയിംസ് പരിപാടികൾ വിശദീകരിച്ചു.

പ്രീമിയം സ്പോൺസർ മേരിക്കുട്ടി സേവ്യർ പോസ്റ്റർ പ്രകാശനം ഔദ്യോഗികമായി നിർവഹിച്ചു. ഗോൾഡ് സ്പോൺസറായ ഡോ. ജോമി വള്ളിയപ്പള്ളം (ഷെർമൻ ഡെന്റൽ), ബ്രോൺസ് സ്പോൺസറായ ജോർജ് (ദീപു ) വടക്കനും കുടുംബവും, ഹാമിൽട്ടൺ മലയാളി സമാജം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ തോമസ് (ഷാജി) കുര്യനും പ്രസിഡന്റ് മനു നെടുമറ്റത്തിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആദ്യ ടിക്കറ്റുകൾ ദീപു വടക്കനും ഷാജി കുര്യനും നൽകി.

സാംസൺ മാത്യു, പ്രതീഷ് ജോസ് (പള്ളി ട്രസ്റ്റിമാർ), സാജു ജെയിംസ്, ബിബിൻ മണി ( ഇവന്റ് കോ-ഓർഡിനേറ്റർമാർ), ബിജു ദേവസി, ഗിക്സൺ ജോസ് (സ്പോൺസർഷിപ്പ് കോ-ഓർഡിനേറ്റർമാർ), ഷെറിൻ ആന്റണി, ജിനീഷ് ഫ്രാൻസിസ് (ടിക്കറ്റിംഗ് കോ-ഓർഡിനേറ്റർമാർ), ജിഫിൻ ജോർജ്, നിർമൽ സണ്ണി (മീഡിയ കോ-ഓർഡിനേറ്റർമാർ), തോമസ് പുത്തൻകളയിൽ (മുൻ പള്ളി ട്രസ്റ്റി), ദീപക് പ്രിൻസ് (പള്ളി അക്കൗണ്ടന്റ്) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!