Wednesday, May 27, 2026

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

ഡൽഹി: കർണാടകയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ ഈയാഴ്ച രാജി നൽകും. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ദരാമയ്യയുടെ രാജി. ഹൈക്കമാൻഡ് ഡി കെ ശിവകുമാറിനെ പിന്തുണക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ചയായിരിക്കും സത്യപ്രതിജ്ഞ. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി കെ ശിവകുമാർ.

സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത‌തായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ‍ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!