Wednesday, May 27, 2026

ഇളവുമായി ഒന്റാരിയോ സർക്കാർ; ലോകകപ്പ് ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ടൊറന്റോ: ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ഒന്റാരിയോയിലെ സർക്കാർ ജീവനക്കാർക്ക് താൽക്കാലികമായി വർക്ക് ഫ്രം ഹോമിന് അനുമതി നൽകുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു. ടൊറന്റോയിൽ പകൽ സമയത്ത് മത്സരങ്ങൾ നടക്കുന്ന ജൂൺ 12, ജൂൺ 26 തീയതികളിൽ മാത്രമേ ഈ ഇളവ് ബാധകമാകൂ. മാനേജർമാരുടെ അനുമതിയോടെയായിരിക്കും വർക്ക് ഫ്രം ഹോം അനുവദിക്കുക.

ലോകകപ്പിന്റെ സമയത്ത് ടൊറന്റോ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും തിരക്കും ഉണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് വിവിധ സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ ഏപ്രിലിൽ സർക്കാരിനോട് പ്രത്യേക ഇളവുകൾ ആവശ്യപ്പെട്ടത്. ജൂൺ 8 മുതൽ ജൂലൈ 3 വരെ നഗരത്തിലെ എല്ലാ ഒന്റാരിയോ പബ്ലിക് സർവീസ് ജീവനക്കാർക്കും താൽക്കാലിക റിമോട്ട് വർക്ക് സൗകര്യം അനുവദിക്കണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ഈ ആവശ്യങ്ങൾ പരി​ഗണിച്ചാണ് ഇളവുകൾ നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!