Friday, May 29, 2026

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ​ഗവർണറുടെ നയപ്രഖ്യാപനത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം.

16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ നടന്ന നയപ്രഖ്യാപന പ്രസം​ഗത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്,

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയിൽ നടത്തിയത്.

മലയാളത്തിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രസംഗം ആരംഭിച്ചത്.

പത്ത് വർഷത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് നടക്കുന്നത്.

വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്.

ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണഭാഗം ആലപിക്കണമെന്ന ലോക്‌ഭവൻ നി‌ർദേശം തള്ളിയായിരുന്നു ഇത്.

കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യും.

സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കാനും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ തീരുമാനിച്ചു.

കൂടാതെ, യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പകളും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്തെ ആദ്യത്തെ പ്രത്യേക വകുപ്പും രൂപീകരിക്കും.

വികസനവും ജനക്ഷേമവും സമതുലിതമായി കൊണ്ടുപോകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും ​ഗവർണർ വ്യക്തമാക്കി.

കേരളത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ ചിത്രീകരണ കേന്ദ്രമാക്കി മാറ്റുന്നതിനായി സർക്കാർ സമഗ്രമായ ഒരു സിനിമാനയം രൂപീകരിക്കുമെന്ന് ​ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

സിനിമാ നിർമ്മാണത്തിനുള്ള ആനുകൂല്യങ്ങൾ, വിദേശ രാജ്യങ്ങളുമായുള്ള സഹ-നിർമ്മാണ കരാറുകൾ, ഫിലിം ടൂറിസം വികസനം എന്നിവയിലൂടെ മലയാള സിനിമയെ ആഗോളതലത്തിൽ ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!