ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (LPG) സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് കൂട്ടിയത്.

ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
അതിനൊപ്പം, അഞ്ച് കിലോ ഫ്രീട്രേഡ് LPG സിലിണ്ടറിനും 11 രൂപയുടെ വർധനവ് ഉണ്ടായി. ഡൽഹിയിൽ ഇതിന്റെ വില 821.50 രൂപയായി.
കഴിഞ്ഞ മാസം ആദ്യവും വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്ന് കുത്തനെ ഉയർന്ന വില വർധനവ് വ്യാപാര മേഖലയെ ആശങ്കയിലാക്കിയിരുന്നു.
വാണിജ്യ സിലിണ്ടർ വില ഉയരുന്നത് ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി ഉടമകൾക്കും കാന്റീൻ നടത്തിപ്പുകാർക്കും കൂടുതൽ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതായി വിലയിരുത്തുന്നു.
പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷവും LPG വിതരണത്തിലെ നിയന്ത്രണങ്ങളും വില വർധനവിന് പ്രധാന കാരണങ്ങളാണെന്നാണ് സൂചന.
