ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോയില്‍ തടാകത്തില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. അങ്കമാലി തുറവൂര്‍ വാതക്കാട് കൈതാരത്ത് ഫ്രെഡി ജോര്‍ജ് (29) ആണ് പീറ്റര്‍ബ്‌റോയ്ക്ക് സമീപമുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ഒന്റാരിയോ പ്രൊവിന്‍സിലെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫ്രെഡി.

തടാകത്തിലെ അതിശൈത്യമുള്ള തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഉണ്ടായ ‘ഹൈപോതെര്‍മിയ’ (ശരീര താപനില അസാധാരണമായി താഴുന്ന അവസ്ഥ) ആണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തണുപ്പിലേക്ക് ശരീരം പെട്ടെന്ന് എത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ജോര്‍ജിന്റെയും ലൈസിയുടെയും ഏക മകനാണ് അന്തരിച്ച ഫ്രെഡി.
