Wednesday, June 10, 2026

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 395 രൂപ കുറഞ്ഞു.
ഇതോടെ ഗ്രാമിന്റെ വില 13,645 ആയി കുറഞ്ഞു. പവന്റെ വിലയിൽ 3,160 രൂപയുടെ ഇടിവുണ്ടായി. നിലവിലെ പവൻ വില 1,09,160 ആയി താഴ്ന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോട്ട് ഗോൾഡിന്റെ വില 1.9 ശതമാനം കുറഞ്ഞ് 4,181.04 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും 1.9 ശതമാനം ഇടിഞ്ഞ് 4,204.70 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

യുഎസ് പണപ്പെരുപ്പ കണക്കുകൾ ഈയാഴ്ച പുറത്തുവരാനിരിക്കുന്നതിനാൽ നിക്ഷേപകർ കരുതലോടെ ഇടപെടുന്നതാണ് വിലയിടിവിന് പ്രധാന കാരണം എന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. പണപ്പെരുപ്പ നിരക്കുകൾ സ്വർണവിപണിയുടെ ഭാവി ദിശ നിർണയിക്കുന്നതിൽ നിർണായകമാകും.

അതേസമയം, ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും ശക്തമായതും എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി തുടരുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഏകദേശം 91 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഘട്ടത്തിൽ യുദ്ധഭീതിയെ തുടർന്ന് എണ്ണവില 100 ഡോളറിന് അടുത്തെത്തിയിരുന്നെങ്കിലും പിന്നീട് കുറവുണ്ടായി.എണ്ണവില വീണ്ടും ഉയർന്നാൽ അത് സ്വർണവിലയിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!