Thursday, June 11, 2026

`ടേസ്റ്റ് ഓഫ് ദി ഡാന്‍ഫോര്‍ത്ത്’ മേള തിരിച്ചെത്തുന്നു; ഒന്റാരിയോയും ടൊറന്റോയും 4 ലക്ഷം ഡോളര്‍ നിക്ഷേപിക്കും

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ഗ്രീക്ക് തെരുവ് ഉത്സവമായ ‘ടേസ്റ്റ് ഓഫ് ദി ഡാന്‍ഫോര്‍ത്ത്’ (Taste of the Danforth) രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ഇതിനായി ഒന്റാരിയോ പ്രവിശ്യാ ഗവണ്‍മെന്റും ടൊറന്റോ സിറ്റിയും സംയുക്തമായി 4,000,000 ഡോളര്‍ (4 ലക്ഷം ഡോളര്‍) നിക്ഷേപിക്കും. ഒന്റാരിയോ സര്‍ക്കാര്‍ മേളയ്ക്കായി 200,000 ഡോളര്‍ അനുവദിക്കുമെന്നും ടൊറന്റോ സിറ്റി ഇതേ തുക മാച്ചിങ് ഫണ്ടായി നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ടൊറന്റോ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഉത്സവത്തില്‍ മൂന്ന് ദിവസങ്ങളിലായി പത്ത് ലക്ഷത്തിലധികം ആളുകളാണ് സാധാരണയായി പങ്കെടുക്കാറുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മേള മുടങ്ങിയത് അംഗീകരിക്കാനാകില്ലെന്നും, ചെറുകിട ബിസിനസുകളെ സഹായിക്കാനും മേളയ്ക്ക് പുതിയ ജീവന്‍ നല്‍കാനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായി വന്നതായും ഒന്റാരിയോ ടൂറിസം, സാംസ്‌കാരിക, വിനോദ വകുപ്പ് മന്ത്രി സ്റ്റാന്‍ ചോ വ്യക്തമാക്കി. ടൊറന്റോ മേയര്‍ ഒലിവിയ ചൗവുമായി ആലോചിച്ച് മേള പുനരുജ്ജീവിപ്പിക്കാന്‍ പണം കണ്ടെത്തുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

സാധാരണയായി ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ വാരന്ത്യത്തില്‍ ടൊറന്റോയിലെ ‘ഗ്രീക്ക് ടൗണ്‍’ പ്രദേശത്താണ് ഈ ജനപ്രിയ വേനല്‍ക്കാല ഉത്സവം നടക്കാറുള്ളത്. എന്നാല്‍ ഫണ്ടിന്റെ ദൗര്‍ലഭ്യം മൂലം 2024-ലും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും മേള മാറ്റിവെക്കുകയായിരുന്നു. ടേസ്റ്റ് ഓഫ് ദി ഡാന്‍ഫോര്‍ത്ത് മേളയിലൂടെ ഏകദേശം 100 മില്യണ്‍ ഡോളറിന്റെ ടൂറിസം വരുമാനമാണ് നഗരത്തിന് ലഭിക്കുന്നത്.

മേള ഈ വര്‍ഷം തിരിച്ചെത്തുന്നതോടെ ഗ്രീക്ക് ടൗണിലെ ചെറുകിട കച്ചവടക്കാര്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയൊരു ഉത്തേജനമാകും. 2026-ലെ എഡിഷന്‍ ടൊറന്റോയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന ഒരു വലിയ ഗ്രീക്ക് ആഘോഷമായിരിക്കുമെന്ന് ഗ്രീക്ക് ടൗണ്‍ ബിസിനസ് ഇംപ്രൂവ്മെന്റ് ഏരിയ ചെയര്‍മാന്‍ ടോണി പെത്താക്കാസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!