Sunday, June 21, 2026

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ് വഴിത്തിരിവിൽ; ഉറവിടം കണ്ടെത്തിയെന്ന് SIT

വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണസംഘം (SIT) നിർണായക കണ്ടെത്തലിലെത്തിയതായി റിപ്പോർട്ട്. കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ അറസ്റ്റ് ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, വിവാദ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ജിതിൻ ഭാസ്‌കറാണെന്ന് കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. ‘വടകര സ്ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചിത്രം പ്രചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് SIT തുടരുന്നത്. ശാസ്ത്രീയ പരിശോധനകളിൽ ഡാറ്റ ഇല്ലാതാക്കാനും ഡിജിറ്റൽ തെളിവുകൾ മറച്ചുവയ്ക്കാനും ശ്രമം നടന്നതായും അന്വേഷണസംഘം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!