Monday, June 22, 2026

അമ്മയിലെ പൊട്ടിത്തെറി: മല്ലിക സുകുമാരനും രാജിവച്ചു; അഡ്‌ഹോക്ക് കമ്മിറ്റിയിലും രാജി

കൊച്ചി: അമ്മയില്‍ നിന്നും രാജി വെച്ച് മല്ലിക സുകുമാരനും.
ശ്വേതയ്‌ക്കൊപ്പം എന്ന് മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്‌നേഹത്തോടെ പടിയിറങ്ങുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയിലും രാജി. ആശ അരവിന്ദ് പിന്മാറി. മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ.

‘സ്നേഹപൂര്‍വം പടിയിറങ്ങുന്നു… ‘അമ്മ’യില്‍ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് അവര്‍ തന്റെ തീരുമാനം വ്യക്തമാക്കിയത്. മല്ലികാ സുകുമാരന്റെ ഈ അപ്രതീക്ഷിത നിലപാടിനെ അനുകൂലിച്ച് സിനിമാ രംഗത്തുനിന്നും ആരാധകരില്‍ നിന്നും നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങളും നാടകീയ രംഗങ്ങളുമാണ് അരങ്ങേറിയത്. ഇതിനെത്തുടര്‍ന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയായിരുന്നു. ഈ കൂട്ടരാജിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മല്ലികാ സുകുമാരന്‍, ശ്വേതാ മേനോന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെറ്റ് ചെയ്തത് ശ്വേതയല്ലെന്നും, മറിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് യഥാര്‍ത്ഥത്തില്‍ രാജിവെക്കേണ്ടിയിരുന്നതെന്നും അവര്‍ പരസ്യമായി തുറന്നടിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അവരുടെ ഔദ്യോഗിക പടിയിറക്കം.

അതേസമയം, സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ക്കായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയിലും (Ad-hoc Committee) രാജി തുടരുകയാണ്. മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടി ആശ അരവിന്ദും കമ്മിറ്റിയില്‍ നിന്നും പിന്മാറി. ഭരണസമിതിയുടെ കൂട്ടരാജിക്കും മല്ലികാ സുകുമാരന്റെ പടിയിറക്കത്തിനും പിന്നാലെ മറ്റ് പ്രമുഖ ഭാരവാഹികളും അഡ്‌ഹോക്ക് കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞത് സംഘടനയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നേതൃത്വത്തിന്റെ നിലപാടുകളിലുള്ള വിയോജിപ്പാണ് ഈ കൂട്ടരാജിക്ക് പിന്നിലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുമെന്നാണ് കരുതുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!