ഓട്ടവ: ഓട്ടവ: ഓട്ടവയില്‍ മുസ്ലീം സ്ത്രീക്ക് നേരെ വംശീയ അധിക്ഷേപം. അക്രമി യുവതിയുടെ ഹിജാവ് ബലമായി വലിച്ചൂരുകയും ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ തിരഞ്ഞ് പൊലീസ്. ബെയ്‌ഷോര്‍ ഷോപ്പിങ് സെന്ററിന് സമീപമുള്ള വുഡ്ബ്രിഡ്ജ് ക്രെസെന്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
അവിടെയുണ്ടായിരുന്ന ഒരു യുവതിയുടെ അടുത്തേക്ക് യാതൊരുവിധ പ്രകോപനവുമില്ലാതെ നടന്നുചെന്ന അക്രമി, വംശീയമായ അധിക്ഷേപ വാക്കുകള്‍ പറയുകയും, തുടര്‍ന്ന് അവരുടെ ഹിജാബ് ബലമായി വലിച്ചുരുരുകയുമായിരുന്നു. ഇതിനുപുറമെ യുവതിക്ക് നേരെ ഇയാള്‍ കയ്യിലിരുന്ന കുട വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അക്രമിയെ ഇരയായ യുവതിക്ക് മുന്‍പരിചയമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ യുവതിക്ക് പരുക്കുകളില്ല. നിലവില്‍ ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഓട്ടവ പോലീസിന്റെ പ്രത്യേക ‘ഹേറ്റ് ക്രൈം യൂണിറ്റ്’ ആണ് നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 613-236-1222 (എക്സ്റ്റന്‍ഷന്‍ 7300) എന്ന നമ്പറില്‍ പോലീസ് റിപ്പോര്‍ട്ടിങ് യൂണിറ്റുമായി ബന്ധപ്പെടണമെന്നും കേസ് നമ്പര്‍ 26-170255 എന്ന് രേഖപ്പെടുത്തണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
